ലഹരി വിരുദ്ധ സന്ദേശവുമായി ചെറിയമുണ്ടത്ത് നാടക അവതരണം
കല്പകഞ്ചേരി: ചെറിയമുണ്ടം പഞ്ചായത്തും തിരൂര്‍ എക്സൈസ് റേഞ്ച് ഓഫിസും സംയുക്തമായി ചെറിയമുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി എക്സൈസ് ജീവനക്കാര്‍ അഭിനയിച്ച 'പറയാന്‍ ബാക്കിവച്ചത് ' നാടകം ലഹരിവിരുദ്ധ സന്ദേശം വിളിച്ചോതി.
പഞ്ചായത്ത് പ്രസിഡന്റ് സി .അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശംസിയ്യ സുബൈര്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എം.എ റഫീഖ്, കെ.പി അബ്ദുല്‍ ഗഫൂര്‍, സക്കീന കാരാട്ട്, പി.ടി കദീജ, ടി.റഷീബ, വി.കെ സജ്ന, സി.സാജിദ, പി.ടി ഷാജി, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.രാധാകൃഷ്ണന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ദാമോധരന്, പ്രിവന്റീവ് ഓഫിസര്‍ കെ.എം ബാബുരാജ്, ഒ. സെയ്താലി, പ്രിന്‍സിപ്പല്‍ ടി.കെ സാവിത്രി, പ്രധാനാധ്യാപകന് സി.ഹരികുമാര്‍ സംസാരിച്ചു.
വിമുക്തി ജില്ലാ കോഡിനേറ്റര്‍ ബി.ഹരികുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."