HOME
DETAILS
MAL
വിക്രം മൈതാനിയിലും പ്രവര്‍ത്തകര്‍ നിറഞ്ഞു
backup
April 05 2019 | 03:04 AM
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ കാണാന്‍ ഗസ്റ്റ് ഹൗസിനു പുറത്തുള്ളതുപോലെ വിക്രം മൈതാനിക്ക് പുറത്തും എത്തിയത് നിരവധി പ്രവര്‍ത്തകര്‍. നേരത്തെ തെരഞ്ഞെടുത്ത 30 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിക്രം മൈതാനിയിലെ ഹെലികോപ്റ്ററിനു സമീപത്തുവച്ച് രാഹുലിനെ കാണാനും ഹാരാര്‍പ്പണം ചെയ്യാനും അനുമതി നല്‍കിയിരുന്നു.
10.45ന് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം 10 മിനുട്ടിനുള്ളില്‍ വിക്രം മൈതാനിയില്‍ എത്തി. രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവിലൂടെ ഹെലികോപ്റ്ററിനടുത്തേക്ക് നീങ്ങി. പ്രിയങ്കയാണ് ആദ്യം ഹെലികോപ്റ്ററില്‍ കയറിയത്. അവസാനമാണ് രാഹുല്‍ കയറിയത്. 10.46ന് ഹെലികോപ്റ്റര്‍ രാഹുലിനെയും വഹിച്ചുകൊണ്ട് വിക്രം മൈതാനിയില്‍ നിന്ന് ആകാശത്തേക്കുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."