HOME
DETAILS

വൈദ്യുതിയില്ല: വെന്തുരുകി അങ്കണവാടി കുഞ്ഞുങ്ങള്‍

  
backup
April 05, 2019 | 4:51 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%95

ഉരുവച്ചാല്‍: ശക്തമായ ചൂടില്‍ നാടു വെന്തുരുകുമ്പോഴും വൈദ്യുതിയും ഫാനുമില്ലാതെ അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് പിഞ്ചു കുട്ടികള്‍ക്ക് ദുരിതമാകുന്നു. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണവാടികളില്‍ ഏറെയും വൈദ്യുതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അനുദിനം താപനില ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടൊപ്പം കുട്ടികള്‍ക്കുള്ള ക്യാംപുകള്‍ക്ക് പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍ പഠനത്തിന് എത്തിച്ചേരുന്ന അങ്കണവാടികള്‍ക്ക് ഇക്കാലയളവില്‍ യാതൊരു ഇളവും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയുള്ള സമയങ്ങളില്‍ കടുത്ത ചൂട് സഹിച്ചാണ് കുട്ടികള്‍ അങ്കണ വാടികളില്‍ കഴിയുന്നത്. കെട്ടിടം നിര്‍മിക്കുമ്പോള്‍ അങ്കണവാടികളില്‍ വൈദ്യുതിയോ ഫാനോ സ്ഥാപിക്കാത്തതാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണ വാടികളില്‍ ഒന്നു ഒഴികെ മറ്റു എല്ലാം അങ്കണവാടികളും സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശിവപുരം കരൂഞ്ഞി അങ്കണവാടിയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ചില അങ്കണവാടി കെട്ടിടത്തില്‍ വയറിങ് പൂര്‍ത്തീകരിക്കുകയും ഫാന്‍ ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാന്‍ തയാറായില്ല. ഫാനില്ലാത്തതിനാല്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിച്ചാണ് കുട്ടികള്‍ അങ്കണവാടികളില്‍ കഴിയേണ്ടി വരുന്നത്. ഇത് കുട്ടികളില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുകയാണ്.  അതിനാല്‍ ചൂട് കൂടിയതോടെ കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് അങ്കണവാടികളില്‍ അനുഭവപ്പെടുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളോട് സ്വന്തം വകുപ്പ് പോലും നീതി കാണിക്കാത്ത അവസ്ഥയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  2 days ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  2 days ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  2 days ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  2 days ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  2 days ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  2 days ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  2 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  2 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  2 days ago