HOME
DETAILS
MAL
മഹേശന്റെ മരണം അന്വേഷണത്തില്‍ തൃപ്തിയില്ല; പ്രത്യേക സംഘം വേണമെന്ന് കുടുംബം
backup
July 06 2020 | 01:07 AM
ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തെ ചുമതല ഏല്‍പ്പിക്കണമെന്നും മഹേശന്റെ കുടുംബം.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബം പരാതി നല്‍കും. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
ആരോപണ വിധേയരായിട്ടുള്ളവര്‍ സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരും രാഷ്ട്രീയ സ്വാധീനമുള്ളവരും ആയതിനാല്‍ ലോക്കല്‍ പൊലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മഹേശന്റെ ഭാര്യ ഉഷയും അനന്തിരവന്‍ അനില്‍ കുമാറും പറഞ്ഞു.
മഹേശന്റെ ആത്മഹത്യക്ക് വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ.എല്‍ അശോകനും പ്രേരണയായെന്ന് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
തുടര്‍ന്ന് മാരാരിക്കുളം പൊലിസ് ഇവരെ ചോദ്യം ചെയ്യുകയും തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ അറുപതോളം പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 നാണ് കെ.കെ മഹേശനെ കണിച്ചുകുളങ്ങര യൂനിയന്‍ ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."