HOME
DETAILS

'65 ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിക്കണം; തുറന്നടിച്ച് കാനം

  
backup
July 06 2020 | 01:07 AM

65-%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8
 
 
 
തിരുവനന്തപുരം: തുടര്‍ഭരണ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കാന്‍ പാടില്ലെന്നും 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ.മാണിയുടെ ഇടതു മുന്നണി പ്രവേശന വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു കാനം. 
 1965ല്‍ ഒറ്റക്കയ്ല്ല മത്സരിച്ചത്. കോടിയേരി ആ ചരിത്രം ഒന്നു കൂടി വായിച്ചു നോക്കുന്നത് നല്ലതാണ്. '65ല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചത്. ഒറ്റയ്ക്ക് മത്സരിച്ചു എന്നു പറയുന്നതില്‍ എന്താണര്‍ഥം. എല്‍.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍.ഡി.എഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അതല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചു കൊണ്ടല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
  തുടര്‍ഭരണ സാധ്യതയെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ തീരുമാനം എടുക്കാന്‍ പാടില്ല. മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ.മാണി യു.ഡി.എഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ് അവര്‍. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എല്‍.ഡി.എഫിലേക്ക് വന്നത് യു.ഡി.എഫിന്റെ കൈയില്‍ നിന്ന് അവര്‍ക്ക് ലഭിച്ച രാജ്യസഭാംഗത്വം ഉല്‍പ്പെടെ സര്‍വതും വിട്ടെറിഞ്ഞിട്ടാണ്. സി.പി.ഐയ്ക്ക് ധൃതി ഇല്ലെന്നും സാമൂഹിക അകലം പാലിക്കേണ്ട സമയമാണെന്നും തങ്ങള്‍ അങ്ങിനെ തന്നെ നില്‍ക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  10 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  10 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  10 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  10 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  10 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  10 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago