HOME
DETAILS
MAL
ശ്രദ്ധ'സുഭിക്ഷ കേരള'ത്തില്‍; അടിസ്ഥാന സൗകര്യ വികസനം ഈ വര്‍ഷമില്ല
backup
July 06 2020 | 01:07 AM
തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കേണ്ടതിനാല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്ല.
അടിയന്തര പ്രാധാന്യമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കാന്‍ നേരത്തേ തന്നെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാല്‍ പ്രാദേശികാടിസ്ഥാനത്തിലെ റോഡ് നിര്‍മാണം, റോഡുകളുടെ അറ്റകുറ്റപ്പണി, തെരുവ് വിളക്ക് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ തടസപ്പെടും.
ഇക്കഴിഞ്ഞ മെയ് 20നാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അടിയന്തര സ്വഭാവമില്ലാത്ത പദ്ധതികളെയെല്ലാം ഒഴിവാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ പദ്ധതികളൊക്കെ ഒഴിവാക്കി അവയ്ക്കുള്ള വിഹിതം സുഭിക്ഷ കേരളം പദ്ധതിക്ക് നല്‍കണമെന്നായിരുന്നു ഉത്തരവ്.
റോഡ് നിര്‍മാണത്തിന് വികസന ഫണ്ടില്‍ നിന്നും കുറഞ്ഞ പരിഗണന നല്കിയാല് മതിയെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഉത്തരവിനെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ അടിസ്ഥാന വികസന പദ്ധതികളൊക്കെ ഉപേക്ഷിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ തദ്ദേശിയമായി തന്നെ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."