HOME
DETAILS
MAL
കാട്ടാനശല്യത്തില്‍ സഹികെട്ട് ചേലൂര്‍ നിവാസികള്‍
backup
July 10 2018 | 06:07 AM
കല്‍പ്പറ്റ: ചേലൂര്‍ പ്രദേശത്ത് കാട്ടാനശല്യം ജനജീവിതം ദുസഹമാക്കുന്നു. ദിവസവും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ കൊടിയ വിളനാശമാണ് വരുത്തുന്നത്. മൂന്ന് മാസത്തിനിടെ 650ല്‍പരം കാപ്പിച്ചെടികളും നിരവധി കമുകും ആയിരക്കണക്കിന് വാഴയും ആന നശിപ്പിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പട്ടാപകലും കാട്ടാനകള്‍ നാട്ടില്‍ മേയുകയാണ്. കൃഷി ചെയ്യാനും പേടിയില്ലാതെ പുറത്തിറങ്ങി നടക്കാനും കഴിയാത്ത സ്ഥിതിയിലാണ് ചേലൂര്‍ നിവാസികളെന്നു പ്രദേശത്തുകാര്‍ പറഞ്ഞു. വിളനാശംമൂലം ഉണ്ടാകുന്ന ധനഷ്ടം കൃഷിക്കാരെ കടക്കെണിയിലേക്കും തള്ളുകയാണ്. വനാതിര്‍ത്തിയില്‍ ലക്ഷക്കണക്കിനു രൂപ ചെലവില്‍ സ്ഥാപിച്ച വേലി മറികടന്നാണ് ആനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത്. ആനശല്യം മൂലം നിരവധി ഏക്കര്‍ പാടമാണ് പ്രദേശത്ത് തരിശിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."