ഖത്തറിൽ നിന്നും 30,000 ഇന്ത്യക്കാർ നാടണഞ്ഞുവെന്നു അംബാസിഡർ
ദോഹ: ഖത്തറില്‍ നിന്ന് 30,000ഓളം ഇന്ത്യക്കാര്‍ നാടണഞ്ഞതായും കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്. ഖത്തറിലെ പ്രവര്‍ത്തന കാലാവധി അവസാനിച്ച ശേഷം സിംഗപ്പൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന അംബാസഡര്‍ക്ക് നല്കിയ വെര്‍ച്വല്‍ യാത്ര അയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.30,000ഓളം ഇന്ത്യക്കാര്‍ ഇതിനകം ഖത്തറില്‍ നിന്ന് മടങ്ങിയിട്ടുണ്ട്. ഇനിയും 18,000ഓളം പേര് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായുണ്ട്. എന്നാല്‍, ഖത്തറിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. 3 വര്‍ഷവും 9 മാസവും നീണ്ട ഖത്തറിലെ തന്റെ പ്രവര്‍ത്തന കാലയളവില്‍ അപെക്സ് ബോഡികളില്‍ നിന്നും പ്രവാസി സംഘടനകളില്‍ നിന്നും ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു.
എ പിമണികണ്ഠന്(ഐസിസി പ്രസിഡന്റ്), ഹസന് ചൗഗ്ലെ(ഐഎസ്സി പ്രസിഡന്റ്), അസീം അബ്ബാസ് (ഐബിപിസി പ്രസിഡന്റ്), പി എന്‍ ബാബുരാജ്(ഐസിബിഎഫ് പ്രസിഡന്റ്), ഡോ. മോഹന്‍ തോമസ്( ഐസിബിഎഫ് അഡൈ്വസറി ചെയര്മാന്), കെ എം വര്‍ഗീസ്(ഐസിസി അഡൈ്വസറി കൗണ്‍സില്‍), സിവി റപ്പായി( ഐബിപിസി അഡൈ്വസറി കൗണ്‍സില്‍), സനാഉല്ല അബ്ദുല്‍ റഹ്മാന്(ഐഎസ്സി), ഡോ. സീതാരാമന് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അംബാസഡറുടെ പത്നി ഋതു കുമരന് യാത്ര അയപ്പിന് നന്ദി അറിയിച്ചു. പ്രവാസി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 500ഓളം പേര് യാത്ര അയപ്പില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."