മന്ത്രി എം.എം മണി കേരളത്തിന് അപമാനം: സതീശന് പാച്ചേനി
പിലാത്തറ: മന്ത്രി എം.എം മണി കേരളത്തിന് അപമാനമാണെന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്ന മന്ത്രി കേരളത്തെയാണ് അപമാനിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാച്ചേനി.
ബാലജനവേദിയുടെ നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും കുട്ടികള്‍ക്കെതിരായുള്ള അതിക്രമത്തിനെതിരെ കാംപയിന് സംഘടിപ്പിക്കാനും കുട്ടികള്‍ക്ക് അവബോധവും നല്കാന് ഇടപെടല്‍ നടത്താനും ക്യാംപ് തീരുമാനിച്ചു. സംസ്ഥാന ചെയര്മാന് ജി.വി ഹരി അധ്യക്ഷനായി.
സംസ്ഥാന വൈസ് ചെയര്മാന് ഇ.എം ജയപ്രകാശ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.പി ഉണ്ണികൃഷ്ണന്, ജില്ലാ ചെയര്മാന് എ.വി. ജിതേഷ്, വി.രാധാകൃഷ്ണന്, ലളിത, മനോജ് കുവേരി, കെ ബ്രിജേഷ് കുമാര്‍, സുരേഷ് പി ആര് ജോയി , കെ. ജയരാജ്, കെ.കെ ഫല്ഗുനന് ,നൗഷാദ് വാഴവളപ്പില്‍, വി.എന്‍ എരിപുരം ,കാഞ്ഞിരോളി രാഘവന്,നാരായണന്, രാഗേഷ് തില്ലങ്കേരി, ഉത്തമന് കടവത്തൂര്‍,സി.വി അബ്ദുല്‍ ജലീല്‍, അതുല്‍ ബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."