വോട്ട് ചെയ്ത് തന്നെ തോല്‍പ്പിക്കരുതെന്ന് പത്മരാജന്
കല്‍പ്പറ്റ: വിജയിക്കുക എന്ന ലക്ഷ്യവുമായാണ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ തോല്‍ക്കാനായി മത്സരിക്കുകയാണ് തമിഴ്നാട് സേലം സ്വദേശി ഡോ. കെ. പത്മരാജന്. 200 തവണയാണ് പത്മരാജന് മത്സരിച്ചത്. ഇത് 201 ആമത്തെ പോരാട്ടമാണ് അതും രാഹുല്‍ ഗാന്ധിയോട്. ലോകത്ത് കൂടുതല്‍ തവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോറ്റതിലൂടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയെങ്കിലും തന്റെ റെക്കോര്‍ഡ് ആരെങ്കിലും തകര്‍ക്കുമൊ എന്ന പേടിയിലാണ് വീണ്ടും വീണ്ടും മത്സരിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ എങ്ങാനും താന്‍ വിജയിച്ചാല്‍ തന്റെ റെക്കോര്‍ഡ് തകരുമെന്നാണ് പത്മരാജന് പറയുന്നത്. അതിനാല്‍ തന്നെ ദയവായി ആരും തനിക്ക് വോട്ട് ചെയ്യരുതെന്നാണ് ഡോ. പത്മനാഭന് അഭ്യര്‍ഥന. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷാ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയലളിത, കരുണാനിധി തുടങ്ങി പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കെതിരേ പത്മരാജന് മത്സരിച്ചിട്ടുണ്ട്. ഇങ്ങനെ മത്സരിച്ചതിലൂടെ 30 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ചെലവായത്. പോയ പണത്തെക്കുറിച്ച് പത്മരാജന് ഒരു സങ്കടവുമില്ല. ഏറ്റവുമധികം തവണ തോല്ക്കാന് കഴിഞ്ഞ സന്തോഷത്തിലാണ് ഈ സ്ഥാനാര്‍ഥി. തന്നോടുള്ള സ്നേഹം കാരണം തനിക്ക് ആരും വോട്ട് ചെയ്യാറില്ല. ഇതാണ് തന്റെ വിജയമെന്ന് ഡോ. പത്മരാജന് പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."