ഔഷധക്കഞ്ഞി ഒരുക്കി വെള്ളയൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കാളികാവ്: പഴമക്കാരുടെ ആരോഗ്യ രഹസ്യം തേടിപ്പോയ കുരുന്നുകള്‍ക്കു ലഭിച്ച നാട്ടറിവു പ്രയോജനപ്പെടുത്തി വെള്ളയൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പഞ്ഞമാസമായ കര്‍ക്കിടകത്തെ ഔഷധക്കഞ്ഞിയായിരുന്നു പഴമക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗം. 20 ഔഷധ സസ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പഴമക്കാര്‍ക്കു മഴക്കാല രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കിയിരുന്നു. ഈ നാട്ടറിവ് മുന്‍ നിര്‍ത്തി വെള്ളയൂര്‍ സ്‌കൂളില്‍ അധ്യാപകരുടെ സഹായത്തോടെ ഔഷധക്കഞ്ഞി തയാറാക്കി.
പാരമ്പര്യ വൈദ്യ കുടുംബത്തിലെ അംഗം കൂടിയായ അധ്യാപകന്‍ സുരാജ് മാര്‍ഗ നിര്‍ദേശം നല്‍കി. കഞ്ഞിക്കാവശ്യമായ ഔഷധച്ചെടികള്‍ കുട്ടികള്‍ തന്നെ ശേഖരിച്ചു. വെള്ളിയാഴ്ച ഉച്ചഭക്ഷണമായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഔഷധക്കഞ്ഞി നല്‍കി. ആദ്യമായിട്ടാണ് ഒഷധക്കഞ്ഞി കുട്ടികള്‍ കുടിക്കുന്നത്. .
അധ്യാപകരില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യമായി ഔഷധക്കഞ്ഞി കുടിക്കാനുള്ള അവസരവും ലഭിച്ചു. നന്മ കോ ഓര്‍ഡിനേറ്റര്‍ സുരാജിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഔഷധക്കഞ്ഞി പ്രധാന അധ്യാപകന്‍ ദേവിദാസ് ബാബുവിനു നല്‍കി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രാധാമണി, ഐ. മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."