HOME
DETAILS
MAL
ലോകത്ത് കൊവിഡ് മരണം 5.40 ലക്ഷമായി, വൈറസ് ബാധിതര്‍ 1.17 കോടി
backup
July 07 2020 | 03:07 AM
വാഷിംഗ്ടണ്‍ ഡി.സി: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,17,39,169 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,40,660 ആയി ഉയര്‍ന്നു. 66,41,866 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യയില്‍ അതിവേഗമാണ് കൊവിഡ് പടരുന്നത്. ഇന്ത്യയില്‍ 7,20,346 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ റഷ്യയില്‍ 6,87,862 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പിലുള്ള 10 രാജ്യങ്ങള്‍
- അമേരിക്ക- 30,40,833
- ബ്രസീല്‍- 16,26,071
- ഇന്ത്യ- 7,20,346
- റഷ്യ- 6,87,862
- പെറു- 3,05,703
- സ്പെയിന്- 2,98,869
- ചിലി- 2,98,557
- ബ്രിട്ടന്- 2,85,768
- മെക്സിക്കോ- 2,61,750
- ഇറാന്- 2,43,051
ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍
- അമേരിക്ക- 1,32,979
- ബ്രസീല്‍- 65,556
- ഇന്ത്യ- 20,174
- റഷ്യ- 10,296
- പെറു- 10,772
- സ്പെയിന്- 28,388
- ചിലി- 6,384
- ബ്രിട്ടന്- 44,236
- മെക്സിക്കോ- 31,119
- ഇറാന്- 11,731
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."