16.15 ലക്ഷം വോട്ടിങ് മെഷിനുകള്‍ വേണമെന്ന് തെര.കമ്മിഷന്‍
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയ സാഹചര്യത്തില്‍ 16.15 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങിക്കുന്നതിനായുള്ള അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.
കഴിഞ്ഞ 19ന് സുപ്രിം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 3,173.47 കോടി രൂപ വി.വി പാറ്റ് (പേപ്പര്‍ ട്രയിലോടെയുള്ള വോട്ടിങ് മെഷിന്‍) വാങ്ങിക്കാന്‍ അനുമതി നല്‍കിയിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളായ ബി.ഇ.എല്‍ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്), ഇ.സി.ഐ.എല്‍ (ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) എന്നിവയില്‍ നിന്ന് മെഷിനുകള്‍ വാങ്ങിക്കാനുള്ള ചെലവ് കണക്കാക്കിയാണ് സര്‍ക്കാര്‍ 3,173.47 കോടി രൂപ അനുവദിച്ചത്. ഇതേതുടര്‍ന്ന് ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബന്ധപ്പെട്ടിരുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറോടെ 8,07,500 മെഷിനുകള്‍ നല്‍കാമെന്നാണ് ഇവര്‍ അറിയിച്ചത്.
അതേസമയം ഈ മെഷിനുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശപ്രകാരമായിരിക്കും നിര്‍മിക്കേണ്ടതെന്നും കമ്മിഷന്റെ വിദഗ്ധ സംഘം പരിശോധിച്ചതിനുശേഷമേ മെഷിനുകള്‍ക്ക് അംഗീകാരം നല്‍കൂ എന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ നസീം സെയ്ദി അറിയിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള മെഷിനുകള്‍ പ്രത്യേകം പരിശോധിച്ച് ഏറ്റെടുക്കാനാണ് തീരുമാനം. മെഷിനുകള്‍ സംബന്ധിച്ച് വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇതെന്ന് കമ്മിഷനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."