പുതുഞായര്‍ തിരുനാള്‍ സമാപിച്ചു
ചാവക്കാട്: പാലയൂര്‍ മാര്‍ തോമ അതിരൂപത തീര്‍ഥാടനകേന്ദ്രത്തില്‍ പുതു ഞായര്‍ തിരുനാളും മുപ്പിട്ടു ഞായര്‍ തിരുനാളും ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ട് ദണ്ഡവിമോചന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, ദിവ്യബലി, പ്രദക്ഷിണം നടന്നു. തിരുകര്‍മങ്ങള്‍ക്ക് സഹവികാരി ഫാ. ജിന്റോ കുറ്റിക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
തളിയകുളകരയിലെ കപ്പേളയില്‍ ദിവ്യബലിക്കു ശേഷം പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കവും നേര്ച്ചകക്കഞ്ഞിവിതരണവും നടന്നു. തിരുകര്‍മങ്ങള്‍ക്ക് ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ സഹകാര്‍മികനായിരുന്നു. ഇന്നലെ രാവിലെ 10ന് ദിവ്യബലി നടന്നു. വൈകുന്നേരം 3ന് തളിയകുളം കപ്പേളയില്‍ നടന്ന സമൂഹ മാമ്മോദീസക്കും ദിവ്യബലിക്കും ഫാ.ജോഷി പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് 5.30 നുള്ള ദിവ്യബലിയോടെ തിരുനാളിന് സമാപനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."