കൂരിക്കുഴിയില്‍ കുടിവെള്ളം കുത്തിയൊഴുകുന്നു കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയിട്ട്് ദിവസങ്ങള്‍
കയ്പമംഗലം: ശക്തിയായ വേനല്‍ ചൂടിനെ തുടര്‍ന്ന് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കൂരിക്കുഴിയില്‍ കുടിവെള്ളം കുത്തിയൊഴുകുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കൂരിക്കുഴി കൊപ്രക്കളം റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഒരു പ്രദേശത്താണ് അധികൃതരുടെ അലംഭാവം മൂലം ദിനംപ്രതി കുടിവെള്ളം ലിറ്റര്‍ കണക്കിന് പാഴായിക്കൊണ്ടിരിക്കുന്നത്.
പലതവണയായി അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അടിയന്തിരമായി പൈപ്പ് ലൈന്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ വന്‍ ജലനഷ്ടമാവും പ്രദേശത്തുണ്ടാവുകയെന്നും നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികളാല്‍ സമ്പന്നമായ കൂരിക്കുഴിയില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന രീതിയിലുള്ള ഒരു ദുരവസ്ഥയുണ്ടായിട്ടും ആരും പ്രതികരിക്കാത്തത് ഏറെ വേദനാജനകമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ആയതിനാല്‍ എത്രയും പെട്ടെന്ന് പൊട്ടിയ പൈപ്പ് നേരെയാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."