HOME
DETAILS
MAL
ഹര്‍ത്താല്‍ പിന്‍വലിക്കണം: എസ്.എഫ്.ഐ
backup
April 23 2017 | 21:04 PM
തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന ദിവസം ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു തയാറാകുന്നത്.
സംസ്ഥാനത്താകെ നടക്കുന്ന പരീക്ഷയില്‍ ഇടുക്കി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയിലുള്ള പക്വത കാട്ടാന്‍ ബി.ജെ.പി തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മന്ത്രി എം.എം മണിയുടെ പ്രസ്താവനയാണ് ഹര്‍ത്താലിന് ആധാരമെങ്കില്‍ മന്ത്രി പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."