സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ പ്രധാനകണ്ണിയെന്ന് കസ്റ്റംസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനകണ്ണി സ്വപ്‌ന സുരേഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും ഇയാളും പങ്കെടുത്തിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട്ടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ് നായര്‍. ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത് വിവാദമായിരുന്നു. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ഇന്ന് രാവിലെ പൊലിസ് ചോദ്യം ചെയ്യുകയാണ്.
അതേ സമയം മകന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് സന്ദീപിന്റ് അമ്മ ഉഷ പറഞ്ഞു. സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും അടുത്ത സുഹൃത്താണ് സന്ദീപ്. നാല് ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റംസ് സംഘം ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് തന്നെയാണ് ഒളിവില്‍ കഴിയുന്നതും അതല്ല, തമിഴ്‌നാട്ടിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."