മണിക്കെതിരേ എതിര്‍പ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരേ സംസ്ഥാനത്തെ ഐ.എ.എസുകാര്‍. ഇടുക്കി ജില്ലാ കലക്ടര്‍ ഗോകുലിനെയും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും അവഹേളിച്ച് പരസ്യ പ്രസ്താവന നടത്തിയതിനാലാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മണി സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നുവെന്നും മന്ത്രി എന്ന നിലയില്‍ നടത്തിയിരിക്കുന്നത് പെരുമാറ്റചട്ടത്തിന്റെ പരസ്യമായ ലംഘനവുമാണെന്ന് ഐ.എ.എസ് അസോസിയേഷന്‍ വിലയിരുത്തി. ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ ശക്തമായി സമരരംഗത്തെത്തിയ ഐ.എ.എസുകാര്‍ വീണ്ടും ഒരു മന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തു വരികയാണ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും മന്ത്രി തന്നെ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചാല്‍ നിശബ്ദമായി ഇരിക്കാന്‍ കഴിയില്ലെന്നുമാണ് മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലും മുഖ്യമന്ത്രിയും മന്ത്രി മണിയും ഐ.എ.എസ് ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. മൂന്നാര്‍ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. സര്‍ക്കാരിനെ അറിയിച്ചാണ് കൈയേറ്റം ഒഴിപ്പിക്കാന്‍ പോയത്. വകുപ്പ് മന്ത്രി ഇത് ശരി വയ്ക്കുകയും ചെയ്യുന്നു. എന്നിട്ടും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരുന്നത് ശരിയല്ല.
കഴിഞ്ഞ തവണത്തെ പോലെ പരസ്യ പ്രതിഷേധത്തിലേയ്ക്ക് ഐ.എ.എസുകാര്‍ പോകാന്‍ ഇടയില്ല. എങ്കിലും ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി കൃത്യനിര്‍വഹണം നടത്താന്‍ അവസരമൊരുക്കണമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."