കുടുംബശ്രീമിഷന് അഴിമതി അന്വേഷണം ആവശ്യപ്പെട്ട് ആയിരങ്ങളുടെ മാര്‍ച്ച്
അഗളി : അട്ടപ്പാടിയിലെ കുടുംബശ്രീമിഷന് പ്രവര്‍ത്തനങ്ങളില്‍ നടന്ന അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഗളിയിയല് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച് അഴിമതിക്കാര്‍ക്കുള്ള ശക്തമായ താക്കീതായി. എന്‍.ആര്.എല്‍.എം പദ്ധതിയിലെ തട്ടിപ്പുകളെക്കുറിച്ച് സുപ്രഭാതം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും സ്പെഷ്യല്‍ ഓഫീസര്‍ സീമാഭാസ്ക്കറിനെ തല്‍സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ നടപടിക്കെതിരെ ഏതാനും ചില ആദിവാസി സ്ത്രീകളെ ഉപയോഗിച്ച് സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് മഹാഭുരിപക്ഷം വരുന്ന ആദിവാസികളെ അണിനിരത്തി ഇടതുമുന്നണി ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചത്. സ്പെഷ്യല്‍ ഓഫീസറായിരുന്ന സീമാഭാസ്ക്കറിനെ വെള്ളപൂശി അവര്‍ക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസികള്‍ സംഘ്പരിവാര്‍ ശക്തികളുടെ പിടിയിലായതുകൊണ്ടാണെന്നും ആദിവാസികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ഏതു ശ്രമത്തേയും തടയുമെന്നും ഇന്നലെ നടന്ന ബഹുജനമാര്‍ച്ച് പ്രഖ്യാപിച്ചു. സി.പി.എം ജില്ലാസെക്രട്ടറി സി.കെ രാജേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കനത്തമഴയിലും ആയിരക്കണക്കിന് ആദിവാസികളാണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. ഇതിനിടെ ആദിവാസി കുടുംബശ്രീ സ്പെഷ്യല്‍ ഓഫിസര്‍ അട്ടപ്പാടിയിലെ സേവനം മതിയാക്കി ഹൈദ്രാബാദില്‍ ചാര്‍ജെടുത്തു. അഗളിയില്‍ നടന്ന ബഹുജനമാര്‍ച്ചില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി, ഈശ്വരീരേശന്, രാധാകൃഷ്ണന്, രാജന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."