HOME
DETAILS

മദ്യനിരോധനം വരുമാനത്തില്‍ കുറവുവരുത്തുമെന്നത് തെറ്റായ ധാരണ: അബ്ദുല്‍ വഹാബ് എം.പി

  
backup
April 24 2017 | 00:04 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


എടപ്പാള്‍: മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാന വരുമാനത്തില്‍ കുറവ് വരുമെന്ന ധാരണ തെറ്റാണെന്ന് ബീഹാര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതായും സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്നും അതിനായി ബഹുജന മുന്നേറ്റം രൂപപ്പെടണമെന്നും അബ്ദുള്‍ വഹാബ് എം.പി അഭിപ്രായപ്പെട്ടു.
കുറ്റിപ്പാലയില്‍ ബിവറേജസ് ഔട്ട്‌ലറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അദേഹം. സമരത്തിന്റെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തില്‍ കഞ്ഞിവച്ച് സമരം നടത്തി. ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന ഔട്ട്‌ലറ്റ് സ്ഥാപിക്കരുതെന്നാവശ്യപെട്ടും സമരമിരിക്കുന്ന നാട്ടുകാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും മദറസാ വിദ്യാര്‍ഥികള്‍ സമരപന്തലിലേക്ക് മാര്‍ച്ച് നടത്തി. മുനവുറല്‍ ഇസ്‌ലാം മദ്‌റസയിലെ വിദ്യാര്‍ഥികളാണ് പ്രകടനം നടത്തിയത്. കുറ്റിപ്പാലയില്‍ ബിവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. സമരസമിതി ചെയര്‍മാന്‍ എം മുസ്തഫ അധ്യക്ഷനായി. പത്തില്‍ അഷറഫ്, എം.എ നജീബ്, എം.എ നവാബ്, ഭാസ്‌കരന്‍ വട്ടംകുളം, കഴങ്കില്‍ മജീദ്, സിദ്ദീഖ്, പഞ്ചായത്തംഗം അനിത സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago