തിരൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വൈദ്യുതി മുടക്കം പതിവ്
തിരൂര്‍: അര്‍ധരാത്രിയില്‍ ഇടവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനത്തിന് ദുരിതമാകുന്നു. കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി തിരൂര്‍ ടൗണ്‍, പൂക്കയില്‍, തൃക്കണ്ടിയൂര്‍ തുടങ്ങിയ മേഖലകളില്‍ വൈദ്യുതി മുടങ്ങുന്നതാണ് ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് ജനത്തിന് ദുരിതം തീര്‍ക്കുന്നത്.
പല ദിവസങ്ങളിലും രാത്രി 12ന് ശേഷം അരമണിക്കൂറും മുക്കാല്‍ മണിക്കൂറും വൈദ്യുതി മുടങ്ങുന്നതായാണ് തിരൂര്‍ നിവാസികള്‍ പറയുന്നത്.
വകുപ്പ് മന്ത്രി പവര്‍ കട്ടുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടും രാത്രികാലങ്ങളില്‍ വൈദ്യുതി പതിവായി മുടങ്ങുന്നതിന് അപ്രഖ്യാപിത പവര്‍കട്ടാണോയെന്ന് സംശയമുള്ളതായി തിരൂരിലെ വ്യാപാരികള്‍ പറയുന്നു.
ഇതിന് പുറമെ അറ്റകുറ്റപണികളുടെ പേരില്‍ ആഴ്ചയില്‍ പല ദിവസങ്ങളിലും രാവിലെ മുതല്‍ വൈകീട്ട് വരെ പല മേഖലകളിലായി വൈദ്യുതി വിതരണം വിഛേദിക്കുന്നതിന് പിന്നിലും കെ.എസ്.ഇ.ബിയുടെ രഹസ്യ അജണ്ടയുണ്ടോയെന്ന് സംശയിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു. വൈദ്യുതി മുടക്കം പതിവായതിനാല്‍ വ്യാപാരികള്‍ക്ക് പുറമെ ഗാര്‍ഹിക ഉപഭോക്താക്കളും ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."