താനൂര്‍ കൂനംപാലത്തിനടുത്ത് മാലിന്യങ്ങള്‍ കുന്നുകൂടുന്നു
താനൂര്‍: താനൂരില്‍ കൂനം പാലത്തിനടുത്ത് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. പോലിസ് സ്റ്റേഷന് പരിസരത്തുകൂടി കടന്നുപോവുന്ന ഹാര്ബര്ബര് റോഡരികിലാണു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ദുര്ഗന്ധമുണ്ടാക്കി കല്യാണ വേസ്റ്റുകളുള്പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.
കൂനം പാലത്തിനടിയില്കൂടി കനോലി കനാല്കടന്നു പോവുന്നതിനാല്‍ പലപ്പോഴും വേസ്റ്റുകള്‍ വെള്ളത്തിനടിയിലാണ്. വേസ്റ്റുകള്‍ നിക്ഷേപിക്കരുതെന്ന നഗരസഭ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകല്‍ അവഗണിച്ചാണു സാമൂഹ്യദ്രോഹികള്‍ വേസ്റ്റുകള്‍ കൊണ്ടു തട്ടുന്നത്. താനൂര്‍ ബസ് സ്റ്റാന്‍ഡിനടുത്തു കാലങ്ങളായുണ്ടായിരുന്ന മാലിന്യ കൂമ്പാരങ്ങള്‍ നഗരസഭ അധികൃതരുടെ ശക്തമായ ഇടപെടല്‍ കാരണമാണു എടുത്തു നീക്കാനായത്.
അതിനുശേഷം മാലിന്യങ്ങള്‍ പ്രദേശത്തു നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പും നഗരസഭ നല്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞു താനൂര്‍ അങ്ങാടിയില്‍ നിന്നു മാറി ഹാര്‍ബര്‍ റോഡരികിലാണു വീണ്ടും മാലിന്യങ്ങള്‍ കുന്നുക്കൂടുന്നത്. ഇതിനെതിരേ പലതവണ പരാതി പറഞ്ഞെങ്കിലും ഇതുവരെ പരിഹാരമായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."