HOME
DETAILS

വാനി രക്തസാക്ഷി: നവാസ് ശരീഫ്

  
backup
July 16 2016 | 12:07 PM

%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0

ഇസ്‌ലാമാബാദ്: കശ്മിരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ 'രക്തസാക്ഷി'യെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയ്‌ക്കെതിരേ കടുത്ത നിലപാടുകളുമായാണ് കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്റെ ഇടപെടല്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഈ മാസം 19ന് കരിദിനം ആചരിക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് ബുര്‍ഹാന്‍ വാനി സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത്. വാനിയുടേത് നിയമവിരുദ്ധമായ കൊലപാതകമാണെന്ന് നേരത്തെ പാകിസ്താന്‍ ആരോപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച രക്തസാക്ഷിയെന്നാണ് വാനിയെ കുറിച്ച് ഒടുവില്‍ പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കശ്മിര്‍ വിഷയത്തിലെ പാകിസ്താന്റെ സമീപകാലത്തെ ഏറ്റവും വലിയ കടന്നുകയറ്റമാണിത്. കശ്മിരിലെ വിഘടനവാദികള്‍ക്ക് രാഷ്ട്രീയവും നയതന്ത്രപരവും ധാര്‍മികവുമായ പിന്തുണ നല്‍കുമെന്നും പാക് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. കശ്മിരികള്‍ക്ക് സ്വയം നിര്‍ണയാവകാശം തുടങ്ങിയ പ്രകോപനപരമായ വാദങ്ങളും റേഡിയോ പാകിസ്താനിലൂടെ നവാസ് ശരീഫ് നടത്തിയ പ്രസ്്താവനയിലുണ്ട്.
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ എം.ആസിഫും ഇന്ത്യയ്‌ക്കെതിരേ തുടര്‍ച്ചയായ ട്വീറ്റുകള്‍ നടത്തി. കശ്മിരിനെയും ഗുജറാത്തിലെ കൂട്ടക്കൊലയെയും ബന്ധിപ്പിച്ചാണ് ട്വീറ്റുകള്‍. താഴ്്‌വരയില്‍ കൂട്ടക്കൊലയും വംശഹത്യയും നടക്കുന്നുവെന്നും ഗുജറാത്തില്‍ സമുദായിക നിര്‍മാര്‍ജനം നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞദിവസം യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോഥിയും കശ്മിര്‍ വിഷയം യു.എന്നില്‍ ഉന്നയിച്ചിരുന്നു. വാനിയുടെ കൊല നിയമവിരുദ്ധമാണെന്നായിരുന്നു ലോഥിയുടെ വാദം. എന്നാല്‍ യു.എന്നിനെ പാകിസ്താന്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്്ബറുദ്ദീന്‍ പറഞ്ഞു. കശ്മിരിന്റെ ചരിത്രത്തില്‍ ആദ്യമായി അനന്താഗ്, ഫല്‍ഗാം ഉള്‍പ്പെടെ 10 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago