ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പഠന ക്ലാസ് നടത്തി
കൊച്ചി: നാടിന്റെ നന്മയും സമാധാനവും ഹജ്ജ് തീര്‍ഥാടകരുടെ പ്രാര്‍ഥനയുടെ ഭാഗമാകണമെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. 2018 ഹജ്ജ ്ക്യാംപിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസിന്റെ മൂന്നാം ഘട്ടം കളമശ്ശേരി ഞാലകം മുസ്‌ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനസികമായി ശുദ്ധീകരിക്കപ്പെടുവാന്‍ ആഗ്രഹിച്ചുകൊണ്ടുള്ള യാത്ര ശുഭകരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ എന്‍.പി ക്ലാസിന്റെ മുഖ്യചുമതല നിര്‍വഹിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി സിയാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിശദീകരിക്കുകയും യാത്രസംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഉദ്ഘാടനയോഗത്തില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ എച്ച്.ഇ ബാബു സേട്ട്, എറണാകുളം ജില്ലാ ട്രെയിനര്‍ കെ കുഞ്ഞുമുഹമ്മദ്, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം ഷബീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സക്കീര്‍ ഹൂസൈന്‍, മുന്‍ എം.എല്‍.എ എ.എം യൂസഫ്, അഡ്വ. കബീര്‍, അനസ് അരൂര്‍, മുത്തു ടി മുസ്തഫ, സി.എ സുലൈമാന്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."