HOME
DETAILS

മഴ കനത്തു തന്നെ

  
backup
July 10 2018 | 19:07 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ പലപ്രദേശങ്ങളും വെള്ളത്തിലായി. ശനിയാഴ്ച്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെയും ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളെക്കാള്‍ ഇന്നലെ മഴ ഏറ്റവും ശക്തമായിരുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മഴയ്‌ക്കൊപ്പം കാറ്റും ശക്തി പ്രാപിച്ചതോടെ ജനങ്ങ ഏറെ ദുരിതത്തിലായിരുന്നു. നഗരത്തിനു പുറമേ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും മഴ ശക്തമായി തുടര്‍ന്നു. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. 

സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വെള്ളക്കെട്ടില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വൈറ്റില ജങ്ഷനിലും മൊബിലിറ്റി ഹബിലും വെള്ളം വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ദുരിതം വിതയ്ക്കുകയാണ്. ഇടപ്പള്ളി വൈറ്റില ദേശീയപാതയിലും വെള്ളക്കെട്ടിനു കുറവില്ല. കഴിഞ്ഞ മഴയിലും ഇവിടെ വെള്ളകെട്ട് രൂക്ഷമായിരുന്നു. തുടര്‍ന്ന് റോഡില്‍ നിന്നും കാനകളിലേക്കുള്ള ചാലുകള്‍ വൃത്തിയാക്കിയിരുന്നുവെങ്കിലും ഇവ പിന്നെയും മൂടിയ നിലയിലാണ്.
മഴക്കാല കെടുതികള്‍ നേരിടാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ അറിയിച്ചു. മൂവാറ്റുപുഴയില്‍ മരംവീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു. രണ്ടുദിവസമായി തുടരുന്ന മഴയില്‍ കോതമംഗലത്ത് മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതോടെ മണികണ്ഠന്‍ ചാല്‍, ഉറിയംപെട്ടി, വെള്ളാരം കുത്ത് മേഖലകള്‍ ഒറ്റപ്പെട്ടു. കുന്നത്തുനാട് താലൂക്ക് പരിധിയില്‍ വരുന്ന 52 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. കോതമംഗലംത്ത് കിണര്‍ അഞ്ച് അടിയോളം താഴ്ന്നു. കവളങ്ങാട് കവലയില്‍ ലത്തീന്‍ പള്ളികപ്പേളക്കു സമീപം മാട്ടേല്‍ വീട്ടില്‍ മക്കാരിന്റെ ദേശീയപാതയോരത്തെ പുരയിടത്തിലെ കിണറാണ് ഇന്നലെതാഴ്ന്നടിഞ്ഞത്. വളരെ വര്‍ഷങ്ങളായി കുടിക്കാന്‍ ഉപയോഗിച്ചിരുന്ന റിംഗ് കിണര്‍ ആണ് താഴ്ന്ന് ഉപയോഗശൂന്യമായത്.

വെള്ളക്കെട്ടിലമര്‍ന്ന്
കൊച്ചി നഗരം

ഇന്നലെയും മഴ തുടര്‍ന്നതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും വീര്‍പ്പുമുട്ടി. പ്രധാന റോഡുകള്‍ പോലും വെള്ളക്കെട്ടിലമര്‍ന്നു. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കുരുക്കാണ് അനുഭവപ്പെടുന്നത്. മെട്രൊ സര്‍വീസ് നടത്തുന്നതിനാല്‍ ആലുവ മഹാരാജാസ് റൂട്ടിലെ സഞ്ചാരം സുഗമമായി. എന്നാല്‍ റോഡ് മാര്‍ഗം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പാലാരിവട്ടം കലൂര്‍ റോഡിലെ വെള്ളം കാനയിലേക്ക് ഒലിച്ചിറങ്ങാതെ കെട്ടിക്കിടക്കുകയാണ്.
കാനകളിലേക്കുള്ള ദ്വാരം അടഞ്ഞിരിക്കുന്നതാണ് ഇവിടെ പ്രതിസന്ധിയായിരിക്കുന്നത്. മൂന്നു ദിവസമായി വെള്ളം റോഡില്‍ കെട്ടിക്കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
കത്രിക്കടവ് റോഡിലും സ്ഥിതി വിഭിന്നമല്ല. പേരണ്ടൂര്‍ കനാലിലെ ചെളി കോരാത്തതിനാല്‍ മഴയിലും വേലിയേറ്റത്തിലും എല്‍ ആന്‍ഡ് ടി കോളനി ഉള്‍പ്പെടെ മൂന്നുറോളം വീടുകള്‍ ഇപ്പോള്‍ തന്നെ വെള്ളത്തിലാണ്.
നഗരത്തിലെ പ്രധാന റോഡായ ബാനര്‍ജി റോഡില്‍ മെട്രൊ നിര്‍മാണത്തിന്റെ ഭാഗമായി ഡി.എം.ആര്‍.സി നവീകരിച്ച കാനകളിലേക്ക് വെള്ളം ഒഴുകി ഇറങ്ങുന്ന ഹോളുകള്‍ മണ്ണുമൂടി അടഞ്ഞിരിക്കുന്നതിനാല്‍ കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക് തുടങ്ങി വിവിധ സ്ഥലങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. മേനകയില്‍ നിന്നും ബ്രോഡ്‌വെയിലേക്കുള്ള പ്രവേശന കവാടത്തില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago