എന്‍.കെ പ്രേമചന്ദ്രന് ഇരവിപുരം മണ്ഡലത്തില്‍ സ്വീകരണം നല്‍കി
കൊല്ലം: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന് ഇരവിപുരം മണ്ഡലത്തില്‍ സ്വീകരണം നല്‍കി. ഇന്നലെ പ്രേമചന്ദ്രന്റെ അഞ്ചാമത് മണ്ഡലം സ്വീകരണപരിപാടിയാണ് ഇരവിപുരം മണ്ഡലത്തില്‍ നടന്നത്.
മയ്യനാട്, കൊട്ടിയം വെസ്റ്റ്, ഇരവിപുരം, കൊല്ലൂര്‍വിള എന്നിവിടങ്ങളിലായിരുന്നു സ്വീകരണപരിപാടി. രാവിലെ മയ്യനാട് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ ചിദാനന്ദന്‍ അധ്യക്ഷനായി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ്ഖാന്‍, കെ. ബേബിസണ്‍, അഹമ്മദ് ഉബൈല്‍, സജി ഡി. ആനന്ദ്, യൂനുസ്‌കുഞ്ഞ്, നൗഷാദ് യൂനുസ്, എസ്. വിപിനചന്ദ്രന്‍, ബിന്ദുജയന്‍, കെ.വി ഷഹാല്‍, ആര്‍.എസ് അബിന്‍, പി. ലിസ്റ്റണ്‍, ഉമയനല്ലൂര്‍ റാഫി, വിപിന്‍, ലീന ലോറന്‍സ്, എം. നാസര്‍, സി.കെ അജയകുമാര്‍, വി. ശങ്കരനാരായണപിള്ള, കൊട്ടിയം ഫസലുദ്ദീന്‍ തുടങ്ങിയവര്‍ സ്വീകരണപരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."