HOME
DETAILS

തട്ടിപ്പുകേസിലെ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു

  
backup
July 10 2018 | 19:07 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95-2

 


എരുമപ്പെട്ടി: മൈക്രോ ഫിനാന്‍സിന്റെ പേരില്‍ ജില്ലയിലെ വനിത സംഘങ്ങളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു.
പൊലിസ് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് തട്ടിപ്പിനിരയായ സ്ത്രീകള്‍ ജില്ലാ കലക്ടര്‍ക്കും സിറ്റി പൊലിസ് കമ്മിഷ്ണര്‍ക്കും പരാതി നല്‍കി.
വേലൂര്‍ പോസ്റ്റ് ഓഫിസ് സെന്ററിന് സമീപം താമസിക്കുന്ന സുജിത, പേരാമംഗലം സ്വദേശി പ്രശാന്ത് എന്നിവര്‍ക്കെതിരേയാണ് സാമ്പത്തിക വഞ്ചന കുറ്റത്തിന് പൊലിസ് കേസെടുത്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും മതിയായ തെളിവില്ലെന്ന കാരണത്താല്‍ പൊലിസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താതെ സ്റ്റേഷനില്‍ നിന്നും പറഞ്ഞ് വിടുകയായിരുന്നു.
പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ പേരില്‍ വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വനിതാ സംഘങ്ങള്‍ രൂപീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
ഒന്നര ലക്ഷം രൂപ വായ്പയായി നല്‍കാമെന്ന് അറിയിച്ച് രേഖകള്‍ തയ്യാറാക്കുന്നതിനായി അംഗങ്ങളില്‍ നിന്ന് 5000 രൂപ വീതം വാങ്ങി കബളിപ്പിക്കുകയായിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞ വനിതകള്‍ കഴിഞ്ഞ ദിവസം കൂട്ടമായെത്തി എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കി.
എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലിസ് കേസെടുത്തതിന് ശേഷം പ്രതികളെ സ്റ്റേഷനില്‍ നിന്നും വിടുകയാണുണ്ടായത്. പരാതി നല്‍കിയ സമയം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്.
കേസെടുക്കുവാന്‍ ആദ്യം തയ്യാറാകാതിരുന്ന പൊലിസ് പരാതിക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസെടുത്തത്.
പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയ പൊലിസ് പരാതിക്കാര്‍ പിരിഞ്ഞ് പോയതിന് ശേഷം പ്രതികളെ വിട്ടയയക്കുകയായിരുന്നു.
പണത്തിന് പുറമെ വായ്പക്ക് നല്‍കാനെന്ന വ്യാജേന പരാതിക്കാരുടെ പേരില്‍ മുദ്രപേപ്പറുകളും ,ബ്ലാങ്ക് ചെക്കുകളും ,നികുതി കടലാസും പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ട്.
എന്നാല്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ പ്രതികളുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്താന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാനും പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്താനും കലക്ടറും, പൊലിസ് കമ്മിഷ്ണറും കുന്നംകുളം അസി.കമ്മിഷ്ണര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago