കൈകഴുകാന്‍ വാഷ്‌ബേസിന്‍, സാമൂഹിക അകലം പാലിച്ച് യാത്ര: കൊവിഡ് കാലത്ത് മാതൃകയായി ഓട്ടോറിക്ഷ
മുംബൈ: കൊവിഡിനെ നേരിടാന്‍ രാജ്യം എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കുമ്പോള്‍ തന്റേതായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയാണ് മുംബൈയിലെ ഓട്ടോ ഡ്രൈവര്‍. അധിരകൃതര്‍ ജനങ്ങളോട് നിരന്തരം പറയുന്നത് കൈകഴുകാനും മാസ്‌ക് ധരിക്കാനുമാണ്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും നിരന്തരം മുന്നോട്ട് വച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഗൗരവമുള്‍കൊണ്ട് ഓട്ടോ ഡ്രൈവര്‍ തയ്യാറാക്കിയ ഓട്ടോറിക്ഷ ശ്രദ്ധേയമാകുന്നു.
അത്രമേല്‍ കരുതലാണ് ഈ ഓട്ടോറിക്ഷ നല്‍കുന്നത്. ആരായാലും ആ ഓട്ടോറിക്ഷയില്‍ കയറിയ സമയമെങ്കിലും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കും എന്നത് ഉറപ്പാണ്. ഹാന്‍ഡ് വാഷിങ് യൂനിറ്റ്,സോപ്പ്,സാനിറ്റൈസര്‍,വേസ്റ്റുകള്‍ ഇടാന്‍ പ്രത്യേക ബിന്നുകള്‍ എന്നിവ സജ്ജീകരിച്ചാണ് ഓട്ടോറിക്ഷ. വീടിന് സമാനമായ സൗകര്യമാണ് വണ്ടിയില്‍ ഒരുക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രകള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്.
https://twitter.com/anandmahindra/status/1281498141733187585
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."