HOME
DETAILS
MAL
വിവേകാനന്ദ പാര്‍ക്കിനോട് അനാസ്ഥ; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
April 24 2017 | 18:04 PM
തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിനു സമീപമുള്ള വിവേകാനന്ദ പാര്‍ക്കിനോട് നഗരസഭ കാണിക്കുന്ന അനാസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു.
നഗരസഭാ സെക്രട്ടറി മെയ് മൂന്നിനകം സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കണമെന്ന് കമ്മിഷന് ആക്റ്റിങ്് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന് കവടിയാര്‍ സമര്‍പിച്ച പരാതിയിലാണു നടപടി. രണ്ടര വര്‍ഷമായി ഇവിടെ ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നില്ല. വൈദ്യുതി വിളക്കുകള്‍ കത്തിക്കാറില്ല. പാര്‍ക്കിലെ കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ പൊട്ടിപ്പൊളിഞ്ഞു. പാര്‍ക്കിലെ ചപ്പുചവറുകള്‍ നീക്കാത്തതുമൂലം സന്ദര്‍ശകര്‍ പാര്‍ക്കിലെത്താന്‍ മടിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."