HOME
DETAILS

അന്തിക്കാട് കോവിലകം കോള്‍പാടത്ത് താമരക്കൃഷിയുടെ വിജയഗാഥ

  
backup
April 07 2019 | 05:04 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d

അന്തിക്കാട്: കോവിലകം കോള്‍പാടത്ത് താമരക്കൃഷിയുടെ വിജയഗാഥ വിരിയുന്നു. നെല്‍ കൃഷിക്ക് അനുയോജ്യമല്ലാത്ത കോള്‍ പാടങ്ങളില്‍ താമരകൃഷിയില്‍ നൂറു മേനി വിളയിക്കുകയാണ് കര്‍ഷകര്‍. ജില്ലയിലെ വലിയ കോള്‍ പടവുകളില്‍ ഒന്നായ അന്തിക്കാട് പാടശേഖരത്തിലെ കോവിലകംപാടം, ആലപ്പാട് പടവ് ,ചാഴൂര്‍ പടവ് ,പുള്ള് പുറത്തൂര്‍ കോള്‍പടവ് എന്നിവിടങ്ങളിലെല്ലാം ഏക്കര്‍ കണക്കിന് നിലങ്ങളില്‍ നിലവില്‍ താമര കൃഷി ചെയ്യുന്നുണ്ട്.
കോവിലകം പാടത്തുനിന്ന് മാത്രം ദിവസവും 300, 350 പൂക്കള്‍ വരെ പറിച്ചെടുക്കുന്നുണ്ട്. ദൂരെ സ്ഥലങ്ങളിലേക്ക് മൊട്ടുകളായാണ് കൊണ്ടു പോകുന്നത്. കൂടല്‍മാണിക്യം, ഗുരുവായുര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലേക്കും ഈ പാടത്തു നിന്ന് കൊണ്ടു പോകുന്നുണ്ട്.
ഒരു പൂവിന് രണ്ട് രൂപയാണ് വില. പൊതുവിപണിയില്‍ അഞ്ചു രൂപ വില ഈടാക്കുന്നുണ്ട്. നവരാത്രി, ശബരിമല സീസണുകളിലാണ് പൂവിന് ആവശ്യക്കാര്‍ ഏറുന്നത്. കൃഷിക്ക് വേണ്ടി വരുന്ന ചെലവുമായി നോക്കിയാല്‍ വില തുച്ഛമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പാടത്ത് പുല്ലു കയറി മൂടാതെ നോക്കുക എന്നതാണ് പ്രധാന ജോലി. മൊട്ടുകള്‍ തിന്നു നശിപ്പിക്കുന്ന എലികളും നീലക്കോഴികളുമാണ് വലിയ ശല്യം. നീലക്കോഴികള്‍ പാടത്ത് ഇറങ്ങാതിരിക്കാന്‍ മുകളില്‍ വലവിരിച്ചിട്ടുണ്ട്. കപ്പലണ്ടിപ്പിണ്ണാക്ക്, ചാണകം എന്നിവയാണ് വളം.
പിണ്ണാക്കിന് വില കുതിച്ചുയരുന്നതും ചാണകം ആവശ്യത്തിനു കിട്ടാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ വര്‍ഷത്തെ കനത്ത ചൂടില്‍ മേഖലയില്‍ വ്യാപകമായി താമരച്ചെടികള്‍ കരിഞ്ഞുണങ്ങിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോ​ഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

National
  •  22 days ago
No Image

രഞ്ജി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ വിറപ്പിച്ച് കേരളം; ആദ്യ ദിനം സർവാധിപത്യം

Cricket
  •  22 days ago
No Image

കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ

Kerala
  •  23 days ago
No Image

മെസിക്കൊപ്പവും അവർക്കൊപ്പവും എനിക്ക് പുതിയ സ്റ്റേഡിയത്തിൽ കളിക്കണം: സ്പാനിഷ് താരം

Football
  •  23 days ago
No Image

കേരളത്തിൽ നാളെ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  23 days ago
No Image

സെലക്ടർമാർ കാണുന്നുണ്ടോ! രഞ്ജിയിലും കളംനിറഞ്ഞാടി കരുൺ നായർ

Cricket
  •  23 days ago
No Image

റിയാദില്‍ മലയാളിയെ കൊലപ്പെടുത്തി സ്ഥാപനം കൊള്ളയടിച്ച പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  23 days ago
No Image

എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്

Kerala
  •  23 days ago
No Image

ഡല്‍ഹിയിലെ തിരിച്ചടിക്ക് കാരണം ഇന്ത്യമുന്നണിയിലെ ഭിന്നിപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  23 days ago
No Image

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  23 days ago