HOME
DETAILS

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ വിപുലീകരിക്കും

  
backup
April 07 2019 | 12:04 PM

hajj-service-news562621

ജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ വിപുലീകരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രവേശന നടപടികള്‍ അതാത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി വിപുലീകരിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. സഊദി ആഭ്യന്തര മന്ത്രിയുടെ മേല്‍നോട്ടത്തില്‍ പാസ്‌പോര്‍ട്ട് മേധാവിക്ക്വകീഴില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുന്നോടിയായി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങള്‍ പ്രത്യേക സമിതി സന്ദര്‍ശിച്ച് ആവശ്യമായ ഒരുക്കങ്ങള്‍ സംബന്ധിച്ച് പഠിക്കും. തീര്‍ഥാടകര്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും നിര്‍ദേശിച്ചത് അനുസരിച്ചാണിത്. യാത്രാനടപടികള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ജവാസാത്ത് വിഭാഗം കഴിഞ്ഞ വര്‍ഷമാണ് ഈ പദ്ധതി ആരംഭിച്ചത്.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് പരീക്ഷണാര്‍ഥത്തില്‍ നടപ്പാക്കി തുടങ്ങിയത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് അതാത് രാജ്യങ്ങളില്‍ നിന്ന് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജിദ്ദ, മദീന വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും തീര്‍ഥാടകരെ വേഗത്തില്‍ താമസ കേന്ദ്രങ്ങളിലെത്താനും ഇത് മൂലം സാധിക്കും. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ പദ്ധതി പ്രവര്‍ത്തനം സമിതി പരിശോധിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലാലയം ട്വീറ്ററിലൂടെ വ്യക്തമാക്കി. 'ത്വരീഖ് മക്ക' ദൗത്യം എന്നാണ് പദ്ധതിയുടെ പേര്. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, തുനീഷ്യ എന്നീ രാജ്യങ്ങളില്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള സാധ്യതകള്‍ സമിതി പഠന വിധേയമാക്കും.

ഹറമിലെ സ്‌ക്രീനുകളില്‍ ഇനി അറബി ഇതര ഭാഷകളും


ജിദ്ദ: ഹറമിലെ സ്‌ക്രീനുകളില്‍ ഇനി മുതല്‍ അറബി ഭാഷയിലുള്ള സന്ദേശങ്ങള്‍ക്ക് പുറമെ മറ്റ് ഭാഷകളിലുള്ള സന്ദേശങ്ങളും തെളിയും. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മാലി, പേര്‍ഷ്യന്‍ ഭാഷകളിലുള്ള സന്ദേശങ്ങളാണ് കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനാണ് സ്‌ക്രീനില്‍ സന്ദേശങ്ങള്‍ കൊടുക്കാറുള്ളത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് വിശുദ്ധ ഹറമിലെ സ്‌ക്രീനുകളിലെ സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇത് അറബി ഭാഷയില്‍ മാത്രമായിരുന്നു.

വിവിധ ഭാഷകളിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിദേശ തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാകുമെന്ന് ഹറമിലെ ഭാഷാ, വിവര്‍ത്തന വിഭാഗം മേധാവി അഹമ്മദ് അല്‍ഹുമൈദി പറഞ്ഞു. കിംഗ് അബ്ദുല്‍ അസീസ് ഗെയ്റ്റ്, കിംഗ് ഫഹദ് എസ്‌കലേറ്റര്‍ എന്നിവക്കു സമീപമുള്ള സ്‌ക്രീനുകളിലെ ബോവല്‍ക്കരണ, മാര്‍ഗനിര്‍ദേശ ഉള്ളടക്കങ്ങളാണ് അഞ്ചു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ വിശുദ്ധ ഹറമില്‍ നടക്കുന്ന ജുമുഅ ഖുതുബകളും മതപഠന ക്ലാസുകളും എഫ്.എം ഫ്രീക്വന്‍സി വേവുകള്‍ വഴി നിലവില്‍ തത്സമയം വിവര്‍ത്തനം ചെയ്യുന്നുണ്ട്. വിവിധ ഭാഷകളിലാണ് വിവര്‍ത്തനം ചെയ്ത് സംപ്രേക്ഷണം ചെയ്യുന്നത്. അതോടൊപ്പം ഹജ്ജിലെ പരമപ്രധാന ചടങ്ങായ അറഫ സംഗമത്തിന്റെ മുന്നോടിയായുള്ള മസ്ജിദു നമിറയിലെ ഖുതുബയും തത്സമയം വിവര്‍ത്തനം ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago