അഴീക്കോട് മുനമ്പം ഫെറി; പ്രതിഷേധം ശക്തം
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം ഫെറി സര്‍വിസ് പുനരാരംഭിക്കാത്തതിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അഴീക്കോട് മേഖല കമ്മിറ്റി ജെട്ടിയില്‍ ഉപവാസ സമരം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.എച്ച് നിയാസ് ഉദ്ഘാടനം ചെയ്തു. അജിന് അധ്യക്ഷനായി.
സന്ദീപ് കളറാട്ട്, കെ.എ ഹഫ്സല്‍, പി.കെ അസിം എന്നിവര്‍ സംസാരിച്ചു. ഫെറി സ്തംഭിച്ച് 24 ദിവസം കഴിഞ്ഞിട്ടും ബദല്‍ സംവിധാനമൊരുക്കാതെ ജില്ലാ പഞ്ചായത്തും കരാറുകാരനും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
അഴീക്കോട് ഫെറിയില്‍ സുരക്ഷിത യാത്രക്കായി ജങ്കാര്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മ പുത്തന്‍പള്ളി ജംങ്ഷനില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. കെ.വി ബിജിലാല്‍ അധ്യക്ഷനായി. എ.വി ബെന്നി, സി.എ സിറാജ്, ഹഷീര്‍, സുജ, നൗഷാദ് സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ചും അഴീക്കോട് മുനമ്പം പാലം യഥാര്ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടും 29ന് അഴീക്കോട് പുത്തന്‍പള്ളി ജംങ്ഷനില്‍ ഏകദിന ഉപവാസം നടത്തുവാന്‍ അഴീക്കോട് മുനമ്പം പാലം ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. അബ്ദുറഹിമാന് കടപ്പൂര് അധ്യക്ഷനായി.
ടി.എം കുഞ്ഞുമൊയ്തീന്, വി.എ അയൂബ്, പി.എ കരുണാകരന് സംസാരിച്ചു. ഫെറി സര്‍വിസ് എത്രയും വേഗം പുന:രാരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എറിയാട് യൂണിറ്റ് ആവശ്യപ്പെട്ടു. ജമാല്‍ തുടുപ്പുള്ളി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."