മരിയാപുരം മേഖലയിലെ ആഭരണ നിര്‍മാണം ചട്ടങ്ങള്‍ പാലിച്ചെന്ന്
തൃശൂര്‍: അഞ്ചേരി മരിയാപുരം മേഖലയിലെ സ്വര്‍ണാഭരണ നിര്‍മ്മാണ ശാലകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എല്ലാ ചട്ടങ്ങളും പാലിച്ചാണെന്ന് സ്വര്‍ണാഭരണ നിര്‍മാണ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
35 ചെറുകിട സ്വര്‍ണാഭരണ നിര്‍മ്മാണ ശാലകളിലായി 500 ഓളം തൊഴിലാളികളാണ് മേഖലയില്‍ ജോലി ചെയ്യുന്നത്.
നേര്‍പ്പിച്ച സല്‍ഫ്യൂരിക്ക് ആസിഡ് ഉപയോഗിക്കുന്നത് മൂലം മരിയാപുരത്ത് സര്‍വത്ര ആസിഡ് മാലിന്യമാണെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. മൂന്നുവര്‍ഷം മുമ്പുവരേ മാത്രമാണ് സള്‍ഫ്യൂരിക്ക് ആസിഡ് ഉപയോഗിച്ചിരുന്നത്.
ഇപ്പോള്‍ അതിന് പകരം പടിക്കാരം (ആലം) ആണ് ഉപയോഗിക്കുന്നത്. കുറഞ്ഞ പണിക്കൂലിയില്‍ കുടില്‍ വ്യവസായമെന്നോണമാണ് ഇവിടെ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ചെറുകിട സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്നിലെന്നും ഭാരവാഹികളായ ചെയര്‍മാന്‍ എം വി ഷൈജു, കണ്‍വീനര്‍ കെ ആര്‍ രാമദാസ്, എ കെ സാബു, ലിയോ, ലിന്റോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."