തലസ്ഥാനത്ത് വീണ്ടും ഗുണ്ടകള്‍ ഏറ്റുമുട്ടി; ഒരാള്‍ തലക്കടിയേറ്റ് മരിച്ചു
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ ഗുണ്ടകള്‍ കുടിപ്പകയെത്തുടര്‍ന്ന് ഏറ്റുമുട്ടിയപ്പോള്‍ ഒരാള്‍ തലക്കടിയേറ്റ് മരിച്ചു. തിരുവനന്തപുരം വക്കം ടൈറ്റര്‍ വിള കംസന്‍ എന്ന് വിളിക്കുന്ന ബിനു(36) കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട നിലയ്ക്കാമൂക്ക് സ്വദേശി സന്തോഷ് (35) നെ കടയ്ക്കാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11.30 ഓ ടെ വക്കം കണ്ണമംഗലം ക്ഷേത്രത്തിലെ മൂന്നാം ഉത്സവത്തിനിടെയായിരുന്നു സംഭവം. പതിനൊന്ന് വര്‍ഷം മുന്‍പ് ബിനു സന്തോഷിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. അന്ന് ഏറെ നാളത്തെ ചികിത്സകള്‍ക്കുശേഷമാണ് സന്തോഷ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. രണ്ടു പേരും വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. വിവിധ കേസുകളില്‍ പെട്ട് ജയിലിലായിരുന്ന ബിനു പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഇരുവരും നേരില്‍ കണ്ടത്. കണ്ണമംഗലം ഉത്സവത്തോടനുബന്ധിച്ച് രാത്രിയില്‍ നടന്ന നൃത്ത പരിപാടി കാണാന്‍ എത്തിയതായിരുന്നു സന്തോഷ്. നൃത്തപരിപാടിക്കുശേഷം കുട്ടികളെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്.
ബിനു സന്തോഷിനെ അടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് സന്തോഷ് ഇഷ്ടിക കൊണ്ട് ബിനുവിന്റെ തലക്കടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തലയുടെ ഒരു ഭാഗം അടര്‍ന്ന് തലയോട്ടി പൊട്ടിയ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലിസ് സ്ഥലത്തെത്തി ബിനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം ബിനു പലവട്ടം സന്തോഷിനെ തേടി വക്കത്ത് എത്തിയിരുന്നതായും പൊലിസ് അറിയിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ഒരു മാസത്തിനിടെ തലസ്ഥാന ജില്ലയില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്. കരമന സ്വദേശി അനന്തു ഗിരീഷിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ ഗുണ്ടാ സംഘം കുത്തിക്കൊലപ്പെടുത്തിയതും ഗുണ്ടുകാട് ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതുമാണ് നേരത്തെ നടന്ന കൊലപാതകങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."