ഓപ്പറേഷന് പ്രകൃതി; 11 വാഹനങ്ങള്‍ പിടികൂടി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ നടന്ന ഓപ്പറേഷന് പ്രകൃതി 2017 ന്റെ ഭാഗമായി അനധികൃത കരിങ്കല്‍ ക്വാറികളില്‍ പരിശോധന നടത്തി. വിവിധ ക്വാറികളില്‍ നിന്നായി 19 വാഹനങ്ങള്‍ കണ്ടുകെട്ടി. എടത്തനാട്ടുകര, പൊറ്റശ്ശേരി, കരിമ്പ, തച്ചനാട്ടുകര മേഖലകളിലാണ് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ് ബാവയുടെ ഓപ്പറേഷന് പ്രകൃതിയുടെ ഭാഗമായാണ് റവന്യു സ്വകാഡ് മിന്നല്‍ പരിശോധന നടത്തിയത്. 11 ടിപ്പറുകള്‍, 6 ജെ.സി.ബി, ഒരു കംപ്രസര്‍, ഒരു ഡ്രില്ലര്‍ എന്നിവ പിടിച്ചെടുത്ത് പൊലീസിന് കൈമാറി.
ക്വാറികള്‍ പാരിസ്ഥിതിക അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനക്ക് സീനിയര്‍ സൂപ്രണ്ട് ജയരാജന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.പി രാജന്, ആന്ദകുമാര്, വില്ലേജ് ഓഫീസര്‍മാരായ അരവിന്ദാക്ഷന്, കെ.ജി വിനോദ്, സി. രാമന്‍കുട്ടി, കെ.ബാലകൃഷ്ണന്, മഞ്ജു, അബ്ദുറഹിമാന് പോത്തുകാടന്, അബ്ദുല്‍ സലീം.പി, ഷാജി.പി.ഉസ്മാന്, ബേബി മാത്യു അനില്‍.ജെ.പ്രസാദ്, ബിജു പ്രസാദ്, അനൂപ്, പി.അബ്ദുല്‍ നാസര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."