HOME
DETAILS
MAL
എം.കെ രാഘവന് ഇന്ന് മൊഴി നല്‍കിയേക്കും
backup
April 07 2019 | 18:04 PM
കോഴിക്കോട്: തനിക്കെതിരേ പ്രചരിക്കുന്ന വ്യാജ വിഡിയോ സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് ഇന്ന് പൊലിസിന് മൊഴി നല്‍കിയേക്കും.
കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നെങ്കിലും എം.കെ രാഘവന് ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ വീണ്ടും നോട്ടിസ് നല്കി.എം.കെ രാഘവനെതിരേ എല്‍.ഡി.എഫ് നല്കിയ പരാതിയിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.
ദൃശ്യത്തിന്റെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഡിഷനല്‍ ഡി.സി.പി പി. വാഹിദ് അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."