വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നും ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെട്ടുത്താനേ കഴിയൂ എന്നും ഹൈക്കോടതി. 18 വയസായ വ്യക്തിക്ക് വോട്ടവകാശവും മറ്റ് അവകാശങ്ങളും നല്‍കുന്ന നിയമം നിലനില്‍ക്കുന്ന രാജ്യത്ത് നിരോധനം അപ്രായോഗികമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ബോധിപ്പിച്ചു. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കാംപസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല സ്വദേശി അജോയി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി സംഘടനകളെ വിലക്കാനോ നിയന്ത്രിക്കനോ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
കാംപസ് രാഷ്ട്രിയം നിരോധിച്ചതു കൊണ്ട് കൊലപാതകങ്ങളും അക്രമങ്ങളും തടയാന്‍ കഴിയുമോ എന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ലിങ്‌ദോ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കലാലയങ്ങളിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു വേണ്ടി അഭിഭാഷകന്‍ പി.സി ശശിധരന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഇക്കാര്യം കൂടി പരിശോധിച്ച് കുടുതല്‍ വിശദമായി വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."