നിയമസഭാ സമ്മേളനം; ആഞ്ഞടിക്കാന്‍ ആവനാഴി നിറച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം തുടങ്ങി. വിവാദങ്ങളുടെ ഘോഷയാത്രയുമായാണ് ഭരണപക്ഷം സഭാ സമ്മേളനത്തിന് എത്തുന്നത്. പ്രതിപക്ഷത്തിന് അടിക്കാന്‍ വടികള്‍ ചെത്തിയൊരുക്കി സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകും.
സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
വൈദ്യുതി മന്ത്രി എം.എം മണിയുടെ മൂന്നാറിലെ പെമ്പിളൈ ഒരുമൈയെ അവഹേളിച്ച് നടത്തിയ വിവാദ പ്രസംഗം, മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലും പാപ്പാത്തിച്ചോലയിലെ കുരിശു തകര്‍ക്കലും, മഹിജയ്‌ക്കെതിരേയുള്ള പൊലിസ് നടപടി, വൈദ്യുതി നിരക്ക് വര്‍ധന, ജില്ലാ ബാങ്കുകളെ പിരിച്ചുവിട്ട സഹകരണ ഓര്‍ഡിനന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ഏറ്റവും ഒടുവില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് ക്രമസമാധാന ചുമതല തിരിച്ചു നല്‍കാനുള്ള സുപ്രിംകോടതി ഉത്തരവും പ്രതിപക്ഷം ആയുധമാക്കും.
മന്ത്രി മണിയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കും. സഭാ നടപടികള്‍ തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിന് തന്നെയാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. മുഖ്യമന്ത്രി അടക്കം മണിയുടെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞതിനാല്‍ സഭയിലും മണിയെ പ്രതിരോധിക്കുക പ്രയാസകരമാവും. മണിയെ പുറത്താക്കുന്നതുവരെ സഭാ സമ്മേളനവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെയും പാറ്റൂര്‍ കേസും ഉള്‍പ്പെടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം ഉയര്‍ത്തി ഭരണപക്ഷം പ്രതിരോധം തീര്‍ക്കും. സി.പി.ഐ പരസ്യമായി തന്നെ മണിയുടെ വിവാദ പരാമര്‍ശത്തിനെതിരേ രംഗത്തുവന്നിരുന്നു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെയും പാറ്റൂര്‍ കേസും ഉള്‍പ്പെടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഉയര്‍ത്തി ഭരണപക്ഷം പ്രതിരോധം തീര്‍ക്കും.
കുരിശു പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും യു.ഡി.എഫ് കണ്‍വീനര്‍ക്കും എല്ലാം ഒരേ സ്വരമായിരുന്നു. എന്നാല്‍, യു.ഡി.എഫിലെ യുവനിരയാവട്ടെ മുതിര്‍ന്ന നേതാക്കളുടെ നിലപാടിന് എതിരാണ്. കൈയേറ്റം ഒഴിപ്പിക്കലില്‍ റവന്യൂ വകുപ്പിന്റെ നിലപാടും പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍. ഭരണപക്ഷം തന്നെ നല്‍കിയ ആയുധങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."