ജില്ലാ ഭരണകൂടത്തിന്റെ വാട്ടര്‍ കിയോസ്കുകള്‍ വല്ലതും നടക്കുമോ...?
മേപ്പാടി: കടുത്ത വരള്‍ച്ച നേരിടുമ്പോഴും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്ക്കുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നു. ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് താളം തെറ്റുന്നത്. അയ്യായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകളാണ് മിക്ക പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്നത്. ഇവയില്‍ വെള്ളം നിറക്കാനുള്ള പ്രയാസമാണ് പദ്ധതി താളം തെറ്റാന്‍ കാരണം.
ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നതും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ബോധ്യപ്പെടുന്നതുമായ സ്ഥലങ്ങളിലാണ് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചത്. ചുണ്ടേലിനടുത്ത് കണ്ണംചാത്ത് ഗ്രൗണ്ടിന് സമീപം ഒന്നരമാസം മുന്‍പ് സ്ഥാപിച്ച കിയോസ്ക്കില്‍ ഇതുവരെ വെള്ളം നിറച്ചിട്ടുപോലുമില്ല. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. കിണറുകള്‍ പൂര്‍ണമായും വറ്റിയിരിക്കുകയാണ്. വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പെടുന്ന പ്രദേശമാണിത്. ഗ്രാമപഞ്ചായത്തിന്റെയൊ മറ്റൊജല വാഹനവും ഈ പ്രദേശത്തേക്ക് എത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."