തിരുവമ്പാടിയില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു
തിരുവമ്പാടി: തിരുവമ്പാടി ടൗണിലും പരിസരങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ പൊറുതിമുട്ടുന്ന സമയത്താണ് ജല അതോറിറ്റിയുടെ അനാസ്ഥ.
തിരുവമ്പാടി വില്ലേജ് ഓഫിസ് ജങ്ഷനില്‍ ജലവിതരണ പൈപ്പ് പൊട്ടി ജലം ആഴ്ചകളായി സമീപത്തെ തോടിലേക്ക് ഒഴുകുകയാണ്. കടുത്ത വേനലില്‍ കുടിവെള്ളം പാഴാകുന്നതനെക്കുറിച്ച് നിരവധി പാരാതികള്‍ അധികാരികള്‍ക്ക് മുന്‍പില്‍ എത്തിയിട്ടും നടപടി എടുക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.
അമ്പലപ്പാറ, പൊലിസ് സ്റ്റേഷന്‍ ജങ്ഷന്‍, മറിയപുറം,തിരുവമ്പാടി ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ പൈപ്പ് പൊട്ടി ജലം പാഴായിരുന്നു.
പൈപ്പ് പൊട്ടിയ വിവരം ജല അതോറിറ്റിയില്‍ അറിയിച്ചാല്‍ കാരാറുക്കാരന്‍ എത്തി പൊട്ടിയ പൈപ്പ് ടയര്‍ ട്യൂബ് ഉപയോഗിച്ച് കെട്ടിവച്ച് സ്ഥലം വിടുന്ന രീതിയാണ് ഇവിടെ കാണുന്നത്. വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് കുടിവെള്ളം പാഴാകുന്നത് പതിവു കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."