രാജസ്ഥാന്: സച്ചിന് പൈലറ്റ് ജെ.പി നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും- റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജസ്ഥാന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമോ വാഴുമോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ണായകമായ എം.എല്‍.എമാരുടെ യോഗം വിളിച്ചിരിക്കെ, ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.
30 എം.എല്‍.എമാര്‍ സച്ചിന് പൈലറ്റിനൊപ്പമുണ്ടെന്നാണ് അവകാശവാദം. ഇവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴും. 200 അഗം നിയമസഭയില്‍ 109 എം.എല്‍.എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഈ പിന്തുണ ഇപ്പോഴുമുണ്ടെന്നും സര്‍ക്കാരില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും പുലര്‍ച്ചെ രണ്ടു മണിക്ക് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് പറഞ്ഞു.
രാജസ്ഥാന് കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ കൂടിയായ സച്ചിന് പൈലറ്റ് മുഖ്യമന്ത്രി ഇന്നു വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിക്കില്ല. സര്‍ക്കാരിന്റെ ശക്തി തെളിയിക്കാന്‍ കൂടിയാണ് ഇന്നത്തെ യോഗമെന്നിരിക്കെ സച്ചിന് പൈലറ്റ് അടക്കം എത്ര പേര് വിട്ടുനില്‍ക്കുമെന്നത് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."