വേലിയമ്പത്തെ കാട്ടാനശല്ല്യത്തിന് ഇനിയും പരിഹാരമായില്ല
പുല്‍പ്പള്ളി: നെയ്ക്കുപ്പ വനത്തില്‍ നിന്നെത്തുന്ന കാട്ടാനക്കൂട്ടം വേലിയമ്പത്ത് നിരന്തരം നാശം വിതക്കുന്നു.
ആക്രമണം പതിവായിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ദിനംപ്രതി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി റാന്നിക്കാട്ട് ബേബിയുടെ വീടിനുനേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന് അയല്‍വാസികളെയും കൂട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കോഴിക്കൂട് എടുത്തെറിയുകയും പറമ്പിലെ വാഴ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളും നശിപ്പിക്കുകയും ചെയ്തു. സമീപവാസികളായ വാഴയില്‍ തോമസ്, ചക്കിട്ടകുടി തോമസ്, കാഞ്ഞിരത്തിങ്കല്‍ ജോസ്, ചക്കിക്കകുടി ഷിജു, പ്ലാക്കില്‍ മണി എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. വന ഭാഗത്തുള്ള കമ്പിവേലി മറികടന്നെത്തുന്ന ആന റോഡുവഴിയാണ് വേലിയമ്പത്ത് എത്തുന്നത്. ആനയെ തുരത്താന്‍ വാച്ചര്‍മാരെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."