നാട്ടിലുള്ള പ്രവാസികളുടെ റി എൻട്രിയും ഇഖാമയും ഓട്ടോമാറ്റിക്കായി പുതുക്കും
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് സഊദി ജവാസാത്ത്.
ഇവരുടെ കാലാവധി അവസാനിച്ച റീ എൻട്രിയും ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടി. ഇതുസംബന്ധിച്ച് മറ്റു നടപടികളൊന്നും പൂർത്തിയാക്കേണ്ടതില്ലെന്നും ജവാസാത്ത് പറഞ്ഞു. കോവിഡ് കാലത്തെ ആനുകൂല്യമായി സഊദിയിൽ കഴിയുന്ന വിദേശികളുടെ കാലാവധി കഴിഞ്ഞതും കഴിയാനായതുമായ ഇഖാമ അടുത്ത മൂന്നു മാസത്തേക്ക് കൂടി പുതുക്കി നൽകുന്നുണ്ടോയെന്ന നിരവധി പേരുടെ ചോദ്യത്തിനാണ് ജവാസാത്ത് ഇങ്ങനെ മറുപടി പറഞ്ഞത്. ഇതോടെ സഊദിയിലുള്ളവരുടെ ഇഖാമ മൂന്നു മാസം കൂടി സൗജന്യമായി പുതുക്കി നൽകില്ലെന്ന് വ്യക്തമായി. എന്നാൽ ഉപയോഗപ്പെടുത്താത്ത റീ എൻട്രിയും ഫൈനൽ എക്സിറ്റും പുതുക്കി നൽകും. സന്ദർശക വിസയും പുതുക്കി നൽകുന്നുണ്ട്.
ഓട്ടോമാറ്റിക്കായി ഇഖാമ, വിസ എന്നിവ പുതുക്കുന്നത് നിലവിൽ നാട്ടിലുള്ള ആയിരക്കണക്കിനു വിദേശികൾക്ക് വലിയ ആശ്വാസമാകും.
അതേ സമയം ഓഗസ്റ്റ് മാസം മുതൽ ഘട്ടം ഘട്ടമായി കിംഗ് ഫഹദ് കോസ് വേയും മറ്റ് കരാതിർത്തികളും തുറക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."