സ്വപ്‌നസുരേഷിനെ മന്ത്രി ജലീല്‍ പലതവണ ഫോണില്‍ വിളിച്ചു: വിളിച്ചത് യു.എ.ഇ കൗണ്‍സിലേറ്റ് ജനറല്‍ പറഞ്ഞതനുസരിച്ചെന്നും മന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി സ്വപ്‌നസുരേഷിനെ മന്ത്രി കെ.ടി ജലീല്‍ പലതവണ ഫോണില്‍ വിളിച്ചു. സ്വപ്നയെ വിളിച്ചതായി മന്ത്രി ജലീലും സമ്മതിച്ചു. ഇതുസംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെ.ടി ജലീല്‍.
സ്വപ്‌ന സുരേഷിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോഴാണ് മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ജൂണ്‍മാസത്തില്‍ മാത്രം ഒന്‍പത് തവണ വിളിച്ചുവെന്നാണ് രേഖയില്‍ പറയുന്നത്. വിളിച്ചവരില്‍ മന്ത്രിയുടെ പെഴ്‌സണല്‍ സെക്രട്ടറിയുമുണ്ട്.
അതേ സമയം യു.എ.ഇ കൗണ്‍സിലേറ്റ് ജനറല്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്നയെ ഫോണില്‍ വിളിച്ചതെന്ന് മന്ത്രി ജലീല്‍ വ്യക്തമാക്കി. മെയ് 27ന് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് മെസേജ് ലഭിച്ചു. റിലീഫ് കിറ്റുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മെസേജ്. ഭക്ഷണക്കിറ്റുകള്‍ കൈവശം ഉണ്ട്. എവിടെയെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ വിവരം അറിയിക്കാമെന്നായിരുന്നു മെസേജ്. അതിന് താന്‍ മറുപടി കൊടുത്തുവെന്ന് കെ.ടി ജലീല്‍ പറഞ്ഞു.
അസമയത്തല്ല വിളിച്ചതെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചകാര്യമാണ് സ്വപ്നയെ അറിയിച്ചതെന്നും കെടി ജലീല്‍ പറഞ്ഞു.
റിലീഫ് കിറ്റിന്റെ വിതരണം അറേഞ്ച്മെന്റ് എങ്ങനെയാണെന്ന് അവര്‍ ചോദിച്ചു. കണ്‍സ്യൂമര്‍ ഫെഡ് സര്‍ക്കാര്‍ സ്ഥാപനമാണ്. അതുവഴി വിതരണം ചെയ്യാമെന്ന് അവരെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സ്വപ്ന വിളിക്കുമെന്ന് അവര്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. അവര്‍ കേരളത്തില്‍ ആയിരത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.
യു.എ.ഇ കോണ്‍സിലേറ്റാണ് കണ്‍സ്യൂമര്‍ ഫെഡിന് റിലീഫ് കിറ്റുകള്‍ നല്‍കാനുള്ള അനുമതി നല്‍കിയത്. ഇതേ തുടര്‍ന്ന് അവരുമായി ഫോണില്‍ സംസാരിച്ചു. ബില്ലയച്ചിന് ശേഷം ബില്ലടയ്ക്കാത്തതിന്റെ പരിഭവം കണ്‍സ്യൂമര്‍ ഫെഡ് അറിയച്ചിനെ തുടര്‍ന്നാണ് വീണ്ടും സ്വപ്നയെ വിളിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."