HOME
DETAILS
MAL
അനധികൃത മദ്യവില്‍പന: സ്ത്രീ പിടിയില്‍
backup
July 16 2016 | 22:07 PM
നെയ്യാറ്റിന്‍കര: വ്യാജവിദേശമദ്യം വില്‍പന നടത്തിവന്ന സ്ത്രീ പിടിയില്‍. ആറുകാണി റോഡരികത്തു വീട്ടില്‍ കമലാക്ഷിയാ(60) ആണ് പിടിയിലായത്. ഇവരില്‍ നിന്നു ഇരുപത് കുപ്പി വ്യാജ വിദേശ മദ്യവും കണ്ടെടുത്തു. നെയ്യാറ്റിന്‍കര എക്‌സൈസ് സി.ഐ വി.രാജാസിംഗ്, ഇന്‍സ്‌പെക്ടര്‍ പി.എല്‍.ഷിബു , പ്രിവന്റീവ് ഓഫീസര്‍ ഡി.കെ.ജസ്റ്റിന്‍രാജ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.അനി , അനീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."