HOME
DETAILS
MAL
സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: കശ്യപും മുഗ്തയും യോഗ്യത നേടി
backup
April 09 2019 | 22:04 PM
സിംഗപ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി. കശ്യപും മുഗ്ത അഗ്രെയും സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന് യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ ജപ്പാന്റെ യു ഇഗറാഷിയെ 15-21, 21-16, 22- 20 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കശ്യപ് യോഗ്യത നേടിയത്. ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ചാണ് കശ്യപ് വിജയിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ റസ്മുസ് ജെംകെയാണ് കശ്യപിന്റെ എതിരാളി. വനിതാ സിംഗിള്‍സില്‍ യു.എസ്.എയുടെ ലോറന്‍ ലാമിനെ 16-21, 21-14, 21-15 ന് തകര്‍ത്താണ് മുഗ്ത യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."