സ്ത്രീ സൗഹൃദ ഗ്രാമത്തില്‍ രണ്ട് വിദേശമദ്യ ശാല; പ്രതിഷേധം ശക്തമാകുന്നു
മണ്ണഞ്ചേരി:സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തായത്തില്‍ പ്രതിഷേധകോലാഹലങ്ങള്‍ക്കിടയിലും രണ്ടാമത്തെ വിദേശമദ്യ വില്‍പ്പനശാല തുറക്കുന്നു. മാരാരിക്കുളം തെക്കിലെ വളവനാട് ഷോപ്പിന് പിന്നാലെ ഈ പഞ്ചായത്തിലെ സര്‍വ്വോദയപുരത്താണ് ഇന്ന് മദ്യശാല പ്രവര്‍ത്തനം ആരംഭിക്കുന്നത്.വ്യത്യസ്തങ്ങളായ പരിപാടികള്‍ നടത്തി സ്ത്രീ സൗഹൃദ പഞ്ചായത്തെന്ന് അവകാശപ്പെടുന്ന മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലാണ് ഒന്നിനുപുറമെ മറ്റൊന്ന് എന്ന നിലയില്‍ മദ്യവില്‍പ്പനശാല തുറക്കുന്നത്.
ജില്ലയില്‍ മദ്യവില്‍പ്പന ശാലയ്‌ക്കെതിരായ സ്ത്രീകളുടെ കൂട്ടായ്മകള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സ്ത്രീ സൗഹൃദ ഗ്രാമത്തിലേക്ക് രണ്ടാമത്തെ ഷോപ്പും തുടങ്ങാന്‍ പഞ്ചായത്ത് അധികൃതര്‍ പച്ചക്കൊടി കാട്ടിയതില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.ദേശീയപാതയോരത്തുള്ള വിദേശമദ്യ വില്‍പ്പനശാലകള്‍ കോടതി വിധിയെതുടര്‍ന്ന് അടച്ചുപുട്ടിയത്. ഇവയെല്ലാം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നാട്ടില്‍ വലിയ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവരുന്നത്.
ഇതിനെ വകവയ്ക്കാതെയാണ് ഒരു ഗ്രാമപഞ്ചായത്തില്‍ തന്നെ രണ്ടാമത്തെ മദ്യവില്‍പ്പനശാലയും തുറക്കുന്നത്. നിലവില്‍ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ജി.സുധാകരനെ അനുകൂലിക്കുന്ന സി.പി.എം ലോക്കല്‍ കമ്മറ്റികളാണ് ഈ പ്രദേശത്തുള്ളത്. കഴിഞ്ഞ ദിവസം മദ്യശാലയ്‌ക്കെതിരായ ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരെ ജി.സുധാകരന്‍ ശക്തമായി പ്രതികരിച്ചിരുന്നു.ഈ സമരങ്ങളോട് ഒരുതരത്തിലും സി.പി.എം ജനപ്രതിനിധികളും പ്രദേശിക നേതാക്കളും സഹരിക്കരുതെന്നും മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ഇതിന് പിന്‍ബലമേകിയാണ് സി.പി.എം നിയന്ത്രണത്തിലുള്ള കയര്‍ സഹകരണസംഘം തന്നെ മദ്യശാലയ്ക്കായി തെരഞ്ഞടുത്തത്. ഡയറക്ട് ബോര്‍ഡില്‍ എതിര്‍പ്പുകള്‍ രൂപപ്പെട്ടെങ്കിലും സി.പി.എം നേതൃത്വം ഇത്തരക്കാരെ നേരില്‍ കണ്ട് അനുനയിപ്പിക്കുകയായിരുന്നു.
ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലയാണ് സര്‍വ്വോദയപുരത്ത് ഇന്ന് പ്രവര്‍ത്തനം തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."