HOME
DETAILS

'അമ്മ' പ്രസിഡന്റിന്റെ വിശദീകരണത്തിനു ശേഷവും അടങ്ങാതെ താരപ്പോര്

  
backup
July 11 2018 | 21:07 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b6

കൊച്ചി: 'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന്റെ വിശദീകരണത്തിനു ശേഷവും താരപ്പോര് അടങ്ങുന്നില്ല. പ്രസിഡന്റിന്റെ വിശദീകരണം നിരാശപ്പെടുത്തിയെന്ന പരസ്യ പ്രതിഷേധവുമായി വനിതാ താര കൂട്ടായ്മ രംഗത്തെത്തിയപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയില്‍ കുറ്റങ്ങളെല്ലാം മാധ്യമങ്ങളുടെ തലയില്‍ കെട്ടിവച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് 'അമ്മ' ഭാരവാഹികള്‍.
നടി അപമാനിക്കപ്പെട്ട പ്രശ്‌നത്തില്‍ അടിസ്ഥാനപരമായി കാത്തുസൂക്ഷിക്കേണ്ട ധാര്‍മികതയും സത്യസന്ധതയും മര്യാദയും പുലര്‍ത്താന്‍ പോലും താരസംഘടനക്കു കഴിഞ്ഞില്ല എന്ന കടുത്ത വിമര്‍ശനമാണ് വനിതാ താര കൂട്ടായ്മയായ ഡബ്ല്യു.സി.സി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഉന്നയിക്കുന്നത്. മാത്രമല്ല, നടി നേരില്‍ പരാതി പറഞ്ഞപ്പോള്‍ കുറ്റാരോപിതനായ നടനുമായി ചേര്‍ന്ന് കാര്യങ്ങള്‍ നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് അമ്മ ഭാരവാഹി സ്വീകരിച്ചതെന്നും വനിതാകൂട്ടായ്മ കുറ്റപ്പെടുത്തുന്നുണ്ട്. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണ്. തനിക്കു സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം നടി അമ്മ ഭാരവാഹി ഇടവേള ബാബുവിനെ അറിയിച്ചപ്പോള്‍, അദ്ദേഹം കുറ്റാരോപിതനായ നടനുമായി ഫോണില്‍ സംസാരിച്ച ശേഷം, ഇതു നടിയുടെ തോന്നല്‍ മാത്രമാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നുവത്രെ.
പിന്നീട് അതിക്രമമുണ്ടായ ശേഷം നടി വീണ്ടും ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ച് പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 'ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട് 'എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതിത്തരാന്‍ ആവശ്യപ്പെട്ടിരുന്നില്ല.
നടി രേഖാമൂലം പരാതി നല്‍കാത്തതാണ് നിയമ നടപടികള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയാത്തതിനു കാരണമെന്ന മോഹന്‍ലാലിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. രണ്ടു നടിമാരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന മോഹന്‍ലാലിന്റെ വാദത്തെയും അവര്‍ നിരാകരിക്കുന്നു. രാജിവച്ച നാലുപേരും അമ്മയുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയിലേക്ക് രാജി കത്ത് അയച്ചിരുന്നുവെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കുന്നു.നടന്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ബോഡിയുടെ അജന്‍ഡയില്‍ ഉണ്ടായിരുന്നു എന്ന മോഹന്‍ലാലിന്റെ വാദവും തെറ്റാണെന്ന് വനിതാ കൂട്ടായ്മ വിശദീകരിക്കുന്നുണ്ട്.
അതിനിടെ, വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ വിശദീകരണങ്ങള്‍ സംഘടനയെ തിരിഞ്ഞു കുത്തും എന്നു വ്യക്തമായതോടെ പഴിയെല്ലാം മാധ്യമങ്ങള്‍ക്ക് മേല്‍ ചുമത്തുകയാണ് താര സംഘടനയുടെ ഭാരവാഹികള്‍.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഫെഫ്ക യോഗത്തില്‍ പങ്കെടുത്ത മോഹന്‍ലാല്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്ത വാര്‍ത്താസമ്മേളനത്തിലെ ഏതു ഭാഗമാണ് വളച്ചൊടിക്കപ്പെട്ടത് എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടുമില്ല. മാധ്യമങ്ങള്‍ സിനിമാക്കാരെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago