HOME
DETAILS

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണം: കലക്ടര്‍

  
backup
April 25 2017 | 19:04 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-2



കോട്ടയം: സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇഗ്രാന്റ് തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ സി.എ.ലത.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവരുടെ തിരിച്ചറിയല്‍ രേഖകളിലെ വിവരങ്ങള്‍ അന്യവ്യക്തികള്‍ അനധികൃതമായി ഉപയോഗപ്പടുത്തുവാനുള്ള സാധ്യത കൂടുതലാണെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്.
വ്യക്തികളുടെ അക്കൗണ്ട്, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി കൈമാറരുത്. കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വ്വീസ് ചാര്‍ജ്ജ് മാത്രം ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങളെ ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.ഐ.ടി.വകുപ്പിന്റെ കീഴിലുള്ള 189 അക്ഷയകേന്ദ്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും പൊതുജനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങളുമായി ബന്ധപ്പടാവുന്നതാണെന്ന് ജില്ലാ ഇഗവേണന്‍സ് സൊസൈറ്റി അധ്യക്ഷകൂടിയായ കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago