HOME
DETAILS

തൊടുപുഴയിലെ ജനമനസുകള്‍ കീഴടക്കി ഡീന്‍ കുര്യാക്കോസ്

  
backup
April 10 2019 | 00:04 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

തൊടുപുഴ: തൊടുപുഴയിലെ ജനമനസുകള്‍ കീഴടക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം. പ്രവര്‍ത്തകരുടെ ആവേശപ്പെരുമഴയ്ക്കാണ് തൊടുപഴ നിയോജകമണ്ഡലം സാക്ഷ്യം വഹിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ പ്ലക്കാര്‍ഡുകളുമായി വിജയാരവം മുഴക്കി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് അകമ്പടി സേവിച്ചത്. പഞ്ചായത്തുതലങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ എല്ലാം പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.
കനത്ത വെയിലിനെയും അവഗണിച്ചും യുവാക്കളും കുട്ടികളും, സ്ത്രീകളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഉച്ചയ്ക്കു ശേഷം മഴയെത്തിയെങ്കിലും ആവേശം ചോരാതെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ ആനയിച്ചത്.
രാവിലെ ഇടവെട്ടി പഞ്ചായത്തിലെ ആര്‍പ്പാമറ്റത്തു നിന്നായിരുന്നു പ്രചരണ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പി.എന്‍ സീതി അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.എം സലിം, പ്രൊഫ. എം.ജെ ജേക്കബ്, അഡ്വ. എസ്. അശോകന്‍, റോയ്.കെ പൗലോസ്, പ്രൊഫ. കെ.ഐ ആന്റണി, മാത്യു.കെ ജോണ്‍, ജോണ്‍ നെടിയപാല, ജോസി ജേക്കബ്, ജോസഫ് ജോണ്‍, ഇന്ദു സുധാകരന്‍, ലത്തീഫ് മുഹമ്മദ്, എന്‍.ഐ ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്, അഡ്വ. സി.കെ ജാഫര്‍, പി.എസ് ചന്ദ്രശേഖരപിള്ള, മനോഹര്‍ നടുവിലേടത്ത്, ജിയോ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു ഇടവെട്ടി, ആലക്കോട്, കുട്ടപ്പന്‍കവല, കല്ലാനിക്കല്‍, മുട്ടം, തോട്ടുങ്കര, വിച്ചാട്ടുകവല, പഴയമറ്റം, കരിങ്കുന്നം, കുണിഞ്ഞി, പുറപ്പുഴ, വഴിത്തല, അരിക്കുഴ, ചിറ്റൂര്‍, മണക്കാട്, കുമാരമംഗലം മേഖലകളില്‍ പര്യടനം നടത്തി. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ മരണ വാര്‍ത്ത എത്തിയതോടെ അനുശോചനം പ്രകടിപ്പിച്ച ് ഇന്നലെ തുടര്‍ന്നുള്ള പര്യടന പരിപാടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago